Premium Only Content
mercidise benz c class launched in kerala
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി.
സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300d എ എം ജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്ജിന് സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. സി-300ഡി മോഡലിലെ ഡീസല്‍ എന്ജിന് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില
പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും.
-
4:44
shibukk
4 years agoKerala Style Taro Root Recipe
139 -
1:03
CaldwellMuayThaiClub
4 years agoKettlebell class
48 -
6:19
shibukk
4 years agoFish Pickle | Kerala Sardine Pickle
26 -
0:17
CaldwellMuayThaiClub
4 years agoContact kickboxing class
42 -
1:00
Isabella12
4 years agoMusic class
421 -
20:57
Brian Brown - Journeyman Healer
4 years agoMoxibustion Class Summary
68 -
26:55
MrMattsStoryTime
4 years agoClass on Prayer
40 -
2:10:06
The Michelle Moore Show
1 day ago'Capitol Tunnels, DC Doctored Crimes Scandal, Jesus In History Books, Pinktober Darkside & more' Guest, Lt. Mark Taylor: The Michelle Moore Show (Oct 27, 2025)
28.3K94 -
LIVE
Lofi Girl
2 years agoSynthwave Radio 🌌 - beats to chill/game to
182 watching -
3:05:31
Price of Reason
13 hours agoTrump DHS Shakeup? Sydney Sweeney Christy Movie EARLY Review! Disney JUMP Ship After Doctor Who FAIL
187K10