നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം

7 years ago
17

യജമാനനൊപ്പം നടക്കാനിറങ്ങിയ നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ ഫ്രാങ്കോറ്റ തന്റെ വളര്‍ത്തുനായ മോണ്ടിയ്‌ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നായ അപ്രതീക്ഷിതമായി മണ്ണ് കുഴിക്കാന്‍ തുടങ്ങിയെന്നും ശബ്ദം കേട്ട് ഫ്രാങ്കോട്ട വന്ന് നോക്കിയപ്പോള്‍ വെങ്കല നിര്‍മിതമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍ ഉള്‍പ്പടെ 20 ഓളം വസ്തുക്കളാണ് ഇങ്ങനെ കണ്ടെത്തിയത്. എല്ലാത്തിനും 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. വസ്തുക്കളെല്ലാം പ്രാദേശിക ഭരണകൂടത്തിന് കൈമാറി.ഈ വസ്തുക്കളെല്ലാം ഏതെങ്കിലും വിധത്തിലുള്ള ആരാധനയുടെ ഭാഗമായി കുഴിച്ചുമൂടിയവയാവാം എന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
ഈ വസ്തുക്കള്‍ വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ വസിച്ചിരുന്ന ഇന്‍ഡോ-യൂറോപ്യന്‍ വംശജരുടേതായിരിക്കാം എന്ന വാദവുമുണ്ട് .വലിയ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നതും മരിച്ചവരുടെ ചിതാഭസ്മം പ്രത്യേകം പാത്രങ്ങളിലാക്കി (urn) സൂക്ഷിക്കുന്നതും ഈ വിഭാഗക്കാരുടെ രീതിയായിരുന്നു. ചിതാഭസ്മത്തിനൊപ്പം ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയും അടക്കം ചെയ്തിരുന്നു.

Loading comments...