Premium Only Content
എലിപ്പനി: ഭീതി വേണ്ടാ...പ്രതിരോധം അറിയാം
കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
പ്രളയം കൊണ്ട് വന്ന ഒരു രോഗ ഭീതിയിലാണ് കേരളം; എലിപ്പനി
വീടുകളും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി മലിന ജലവുമായി സംബര്ക്കതിലകേണ്ടിവരിക സ്വാഭാവികം. ഈ സാഹചര്യത്തില്‍ എലിപ്പനിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനി.രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . അത്കൊണ്ട്തണനെ എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ , കണ്ണ്, മൂക്ക് , വായ് എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം.കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.രോഗ സാദ്ധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ മുൻകൂട്ടി സ്വീകരിക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുകശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.ആന്തരാവയവങ്ങളെ ബാധിക്കാത്ത താരതമ്യേന ലഘുവായ എലിപ്പനിബാധയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ യോ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെയോ ഒ.പി. ചികിത്സയും നിരീക്ഷണവും മതിയാകും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എലിപ്പനി ചികിത്സയ്ക്കുള്ള മരുന്നുകൾ ലഭ്യമാണ്.
-
1:12
News60
6 years agoജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
-
1:07
News60
6 years ago1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
1 -
1:35
News60
7 years agoആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി
2 -
2:02
News60
6 years agoപ്രണബിനും നാനാജിക്കും ഹസാരികയ്ക്കും ഭാരതരത്ന
-
1:29
News60
7 years agoPM Modi turns photographer. Check out these photos
2 -
1:27
anweshanam
7 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?
-
1:28
News60
7 years agoഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ
-
1:43
News60
7 years agoഎന്തുകൊണ്ട് മുഖ്യന് മയോ ക്ലീനിക്കിലേക്ക്?
2 -
LIVE
Sarah Westall
1 hour agoFormer DIA Chief of Global Operations: CIA and FBI - Broad Institutional Crisis w/ Jeffrey Prather
298 watching -
LIVE
Joker Effect
47 minutes agoGIRTHY GORILLA AND SOUNDBOARDLORD Chime in as to WHY THEY DID IT! What do they need!
364 watching