ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് വൈദ്യനും

7 years ago
10

ഫോർച്യൂൺ മാസിക പുറത്തുവിട്ട വനിതകളുടെ പട്ടികയിലാണ് ആലീസ്
വൈദ്യന്‍ ഇടം പിടിച്ചത്

അമേരിക്ക ആസ്ഥാനമായുള്ള ഫോർച്യൂൺ മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് വൈദ്യനും. പൊതുമേഖലയിലെ ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ (ജി.ഐ.സി. റീ) ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ആലീസ് . ആദ്യമായാണ് ഒരു വനിത ലോക പ്രശസ്തമായ ഈ പട്ടികയിൽ ഇടം പിടിക്കുന്നത്.ഇന്ത്യയിൽ നിന്ന് ഇത്തവണ പട്ടികയിൽ ഇടം നേടിയത് ആലീസ് മാത്രമാണ്. 50 പേരുടെ പട്ടികയിൽ 47-ാം സ്ഥാനത്താണ് അവർ. മാവേലിക്കര സ്വദേശിയായ ആലീസ് 2016 ജനുവരിയിലാണ് ജി.ഐ.സി. റീ-യുടെ തലപ്പത്തെത്തിയത്. ചുരുങ്ങിയ കാലം ലോകത്തിലെ പത്താമത്തെ വലിയ റീ ഇൻഷുറൻസ് കമ്പനിയായി ജി.ഐ.സി.യെ വളർത്താൻ അവർക്ക് സാധിച്ചു. 11,370 കോടി രൂപയുടെ ഐ.പി.ഒ.യും ആലീസിന്റെ നേതൃത്വത്തിലാണ് വിജയകരമായി നടപ്പാക്കിയത്.ഫാർമ, എഫ്‌.എം.സി.ജി. രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഗ്ലാക്‌സോ സ്മിത്ത് ക്ലെയിൻ സി.ഇ.ഒ. എമ്മ വാംസ്ലിയാണ് അതിശക്തരായ 50 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മേധാവി ചന്ദാ കൊച്ചാറും ആക്‌സിസ് ബാങ്കിന്റെ ശിഖ ശർമയും ഇത്തവണ ഇടംപിടിച്ചില്ല.

Loading comments...