Premium Only Content

പപ്പടവട ഹോട്ടല്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു
തടയാന്‍ ശ്രമിച്ച ജീവനക്കാരില്‍ ചിലര്‍ക്കും പരുക്കേറ്റു
കൊച്ചി കലൂരിലെ പപ്പടവടയെന്ന സ്വകാര്യ ഹോട്ടല്‍ ഒരു കൂട്ടം അക്രമികള്‍ അടിച്ചു തകര്‍ത്തു. വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഷിന്റോ എന്ന ആളുെട നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.അക്രമം തടയാന്‍ ശ്രമിച്ച ജീവനക്കാരില്‍ ചിലര്‍ക്കും പരുക്കേറ്റു.കടയിലെ ചില്ലരമാലകളും മറ്റും തകര്‍ത്ത അക്രമി സംഘം കടയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുവരുത്തി. അക്രമത്തെ പറ്റി പൊലീസിെന വിവരമറിയിച്ചെങ്കിലും അരമണിക്കൂറിലേറെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഹോട്ടലുടമ മിനു പൗലീന്‍ കുറ്റപ്പെടുത്തി. ഇതേ അക്രമികള്‍ മുമ്പും കടയില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഇതേപറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാഞ്ഞതാണ് ഇന്നത്തെ അക്രമത്തിനു വഴിവച്ചതെന്നും ഹോട്ടലുടമ ആരോപിച്ചു.സംഭവത്തിന് ശേഷം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയിരുന്നു.
ഈ ആക്രമണത്തിനു ശേഷം പൊലീസ് ഗുണ്ടകളെ പിടിച്ച് കൊണ്ടുപോയെങ്കിലും ഇവര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി ആക്രമണം തുടര്‍ന്നു. കണ്ണൂര്‍ സ്വദേശി ഷിന്റോ, പത്തനംതിട്ട സ്വദേശി വിനോദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.ജീവനക്കാരില്‍ ഒരാളുടെ ശമ്പള പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ റെസ്റ്റോറന്റിന് നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ആ സംഭവത്തില്‍ അറസ്റ്റിലായ ഷിന്റോ പിന്നീട് ജാമ്യത്തില്‍ പുറത്തുവന്നു.ഇന്നലെ മിനുവിന്റെ ഭര്‍ത്താവ് അമല്‍ സുഹൃത്തുമായി കടയ്ക്ക് മുന്നില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പുറകിലൂടെ വന്ന് ഷിന്റോ കട ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റിയെങ്കിലും ഷിന്റോ വടിയുമായി എത്തി വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് പൊലീസിനെ വിളിച്ചെങ്കിലും അരമണിക്കൂറോളം കഴിഞ്ഞാണ് അവര്‍ എത്തിയത് എന്ന് ആരോപണമുണ്ട്. പൊലീസ് ഷിന്റോയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയെങ്കിലും തിരിച്ചെത്തി ഷിന്റോ റെസ്റ്റോറന്റില്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് മിനു പൗളിന് ആരോപിച്ചു.
-
4:08
anweshanam
6 years ago2019 സല്യൂട്ട് അടിച്ചു തുടങ്ങിയവര്‍...
-
3:28
anweshanam
6 years agoശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി
28 -
1:20
News60
6 years agoചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
1 -
LIVE
GloryJean
1 hour ago[MnK] Sweaty Duos w/ StevieT 🖱️ 6.7 K/D
62 watching -
LIVE
FrizzleMcDizzle
2 hours agoSurvive 3 nights - NightReign ranked - Come hang out
28 watching -
1:01:05
BonginoReport
4 hours agoNo More Weaklings in the US Military - Nightly Scroll w/ Hayley Caronia (Ep.145)
95.8K52 -
1:31:00
Kim Iversen
4 hours agoAre The "Fat Generals" Just A Cover For War With Iran?
43.8K112 -
LIVE
RaikenNight
1 hour agoMegaBonk trying to beat some challenges
19 watching -
LIVE
crgoodw1n
1 hour agoTARKOV TUESDAY- Hunting Bosses All Night! Ask about !12hr !freshenup !discord
33 watching -
3:49:42
Dragoon_B
4 hours agoDragoon - 2 Hour Minecraft Sesh + CS2
68