Premium Only Content

ആമസോണ്‍ വിപണ ശൃംഖലകള്‍ വീപുലീകരിച്ചു
ഉത്സവകാല വില്പനമേളയ്ക്ക് മുന്നോടിയാണിത്
പ്രമുഖ ഓണ്‍ലെന്‍ വിപണന പ്ലാറ്റഫോമായ ആമസോണ്‍ വിപണ ശൃംഖലകള്‍ വിപുലീകരിക്കുന്നു. ഉത്സവകാല വില്പനമേളയ്ക്ക് മുന്നോടിയായാണ് രാജ്യത്തുടനീളം നഗര ഗ്രാമീണ മേഖലകളിലടക്കം വിതരണ ശൃംഖല വിപുലീകരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായി നഗര ഗ്രാമീണ മേഖലകളില്‍ ഗതാഗത വിതരണ ശൃംഖലകള്‍ വിപുലീകരിച്ചിട്ടുണ്ട്. എളുപ്പത്തില്‍ ഉല്‍പ്പന്ന വിതരണം പൂര്‍ത്തിയാക്കുന്നതിനായി ആമസോണ്‍ ആകാശ മാര്‍ഗമുള്ള ചരക്കു നീക്കവും വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷം ചതുരശ്ര അടിക്കടുത്ത് വിസ്തീര്‍ണമുള്ള 30 സോര്‍ട്ടിങ് സെന്ററുകളാണ് ആമസോണിനുള്ളത്. രാജ്യത്തെ 500ലധികം നഗരങ്ങളില്‍ 700ലധികം ഡെലിവറി കേന്ദ്രങ്ങളാണ് കമ്പനി ആരംഭിച്ചത്. ഇതോടെ രാജ്യത്തെ ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ആമസോണിന്റെ സാന്നിധ്യം എത്തിച്ചേര്‍ന്നതായും ഉപഭോക്താക്കള്‍ക്ക് നഗര ഗ്രാമ വ്യത്യാസമില്ലാതെ എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ആമസോണ്‍ .തരംതിരിക്കല്‍ കേന്ദ്രങ്ങളില്‍ ഓട്ടോമേഷന്‍ സോര്‍ട്ടിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉല്‍പ്പന വിതരണം കൂടുതല്‍ വേഗത്തിലാവുന്നു. വെണ്ടര്‍ പങ്കാളിത്തം വര്‍ധിപ്പിച്ചതുമൂലം 500ലധികം നഗരങ്ങളെ ബന്ധപ്പെടുത്തികൊണ്ട് 1500ലധികം ട്രക്കുകളാണ് ദിനവും റോഡുകളില്‍ ചരക്കു നീക്കം നടത്തുന്നത്. ഫര്‍ണീച്ചര്‍, ലാര്‍ജ് അപ്ലയന്‍സസ് എന്നിവക്ക് മാത്രമായി 60വിതരണ കേന്ദ്രങ്ങളാണ് ആമസോണ്‍ തുറന്നത്.ഒക്ടോബര്‍ പത്ത് മുതലാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്പനമേള ആരംഭിക്കുന്നത്. നൂറുകണക്കിന് വിഭാഗങ്ങളിലായി 170ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വഴി ഉപഭാക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഓര്‍ഡര്‍ ചെയ്യുന്നതിനും, ഇലക്ട്രോണിക് പേയ്മെന്റ്, ക്യാഷ് ഓണ്‍ ഡെലിവറി എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ വളരെ അനായാസം സ്വന്തമാക്കുന്നതിനും സാധിക്കും. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപഭോതൃസേവന വിഭാഗവും എല്ലാ വിഭാഗം ഉല്പന്നങ്ങള്ക്കും 100ശതമാനം പര്‍ച്ചേസ് സുരക്ഷയും ആമസോണ്‍ ഉറപ്പുവരുത്തുന്നുണ്ട്.
-
0:49
News60
7 years agoബ്ലാക്ബെറി കീ2 എല്‍ഇ ഇന്ത്യന്‍ വിപണിയില്‍
3 -
1:13
News60
7 years agoലോക കോടീശ്വരന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്
-
3:00
News60
6 years agoഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!
-
2:50:34
Side Scrollers Podcast
20 hours agoTony Blair SHILLS For Digital ID + UK BLOCKS 4Chan + Hasan DogGate ESCALATES + More | Side Scrollers
72.9K18 -
2:00:45
The Michelle Moore Show
20 hours ago'President Trump on Heaven, Vaccines, and Pam Bondi' Guest, Lt. Mark Taylor: The Michelle Moore Show (Oct 13, 2025)
23.9K116 -
8:13
GritsGG
16 hours agoMy Thoughts on BF6 & Warzone! Rank 1 Player Discusses!
16.7K -
LIVE
Lofi Girl
2 years agoSynthwave Radio 🌌 - beats to chill/game to
220 watching -
1:47:20
Badlands Media
17 hours agoBaseless Conspiracies Ep. 154: The Death of Kurt Cobain – Murder, Media, and the Cover-Up
53.7K44 -
2:04:08
Inverted World Live
11 hours agoRex Jones Calls In From The Gray Area | Ep. 122
51.5K7 -
5:56:17
Rallied
14 hours ago $11.67 earnedBF6 with THE BOYS
58.7K5