അസ്യൂസും ഫ്ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു

6 years ago

അസ്യൂസിന്‍റെ സെന്‍ഫോണ്‍ ആക്സസറീസ് ഫ്ലിപ് കാര്‍ട്ടിലും ലഭ്യമാകും

അസ്യൂസിന്‍റെ സെന്‍ഫോണ്‍ ആക്സസറീസ് ഇനി മുതല്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകും. രണ്ട് കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ഫോണിന്‍റെ ഒര്‍ജിനല്‍ ആക്സസറീസാണ് ഇനി മുതല്‍ ഫ്ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക. ഇത് സംബന്ധിച്ച് കരാറില്‍ ഫ്ലിപ് കാര്‍ട്ടും അസ്യൂസും ഒപ്പുവച്ചു.അസ്യൂസിന്‍റെ ട്രാവല്‍ അഡാപ്ടര്‍, യുഎസ്ബി കേബിള്‍, പവര്‍ബാങ്ക്, ടൈപ്പ് സി കേബിളുകള്‍ തുടങ്ങിയവയാകും ഫ്ലിപ് കാര്‍ട്ടില്‍ ലഭ്യമാകുക. 299 രൂപ മുതലാണ് വിലയെന്നും അറിയിപ്പുണ്ട്. സെന്‍ഫോണിന്‍റെ ഒര്‍ജിനല്‍ ആക്സസറീസ് ഫ്ലിപ് കാര്‍ട്ടില്‍ ലഭിക്കുന്നതോടെ ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അസ്യൂസ് ഇന്ത്യ ഡയറക്ടര്‍ ദിനേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

Loading comments...