Premium Only Content

സൂപ്പർ മാരിയോയുടെ യഥാർത്ഥ മാരിയോ മരിച്ചു
ഡോങ്കി കോങ് എന്ന ഗെയിമിലെ കഥാപാത്രത്തിന് മാരിയോയുടെ പേര് നല്കി മാരിയോ സെഗാലിയെ അനശ്വരനാക്കി
ലോകമെങ്ങും പ്രസിദ്ധമായ വീഡിയോ ഗെയിം സൂപ്പര്‍ മാരിയോയില 'മാരിയോ' എന്ന കഥാപാത്ര നാമത്തിന്റെ യഥാര്‍ഥ ഉടമ മാരിയോ സെഗാലി (84) അന്തരിച്ചു.
അമേരിക്കന്‍ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായിരുന്നു മാരിയോ സെഗാലി.വീഡിയോ ഗെയിം നിർമാതാക്കളായ നിൻടെന്റൊയുടെ അമേരിക്കന്‍ ആസ്ഥാനത്തിന്റെ ചുമതലക്കാരനായ മിനോരു അരകാവയാണ് വീഡിയോ ഗെയിം കഥാപാത്രത്തിന് മാരിയോ എന്ന പേരിടാന്‍ തീരുമാനിച്ചത്. അതിന് പിന്നിൽ ഒരു കഥയുണ്ട്.ഗെയിമിന്റെ സ്രഷ്ടാവോ അണിയറ പ്രവര്‍ത്തകനോ അങ്ങനെ ആരും ആയിരുന്നില്ല മാരിയോ സേഗാലി. അമേരിക്കയിലെ ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാത്രമായിരുന്നു സെഗാലി.
1981 ല്‍ അമേരിക്ക ആസ്ഥാനമായി ഉപയോഗിക്കുന്നതിന് വേണ്ടി നിന്റെന്റോയ്ക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്‍കിയത് മാരിയോ സെഗാലിയാണ്.
ജമ്പ് മാന്‍ കഥാപാത്രമായ 'ഡോങ്കി കോങ്' എന്ന ആര്‍ക്കേഡ് ഗെയിമിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന കാലത്ത് വാടക കുടിശ്ശികയുടെ പേരില്‍ നിന്റെന്റോ ആസ്ഥാനത്ത് സെഗാലി മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് മിനോരു അരകാവയെ കണക്കിന് ശകാരിച്ചു. ഈ കഥ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജമ്പ് മാന്‍ അഥവാ ചാടുന്ന മനുഷ്യന് എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ഡോങ്കി കോങ് എന്ന ഗെയിമിലെ കഥാപാത്രത്തിന് മാരിയോയുടെ പേര് നല്കി അദ്ദേഹത്തെ അനശ്വരനാക്കുകയാണ് മിനോരു അരക്കാവയും സംഘവും ചെയ്തത്.
എക്കാലത്തേയും വിജയകരമായി കണക്കാക്കുന്ന വീഡിയോ ഗെയിമുകളുടെ കൂട്ടത്തില്‍ ദ മാരിയോയും ഉള്‍പ്പെടുന്നു. സൂപ്പര്‍ മാരിയോ ഓഡിസ്സി എന്ന പതിപ്പാണ് ഏറ്റവും പുതിയതായി വിപണിയിലുള്ളത്.
-
4:38
anweshanam
6 years ago17 കാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
1 -
1:22
News60
6 years agoമരംകേയറി ആടുകൾ
-
1:54
News60
6 years agoഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍
-
1:08
anweshanam
7 years agoവിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല- സുപ്രീം കോടതി
6 -
1:28
News60
7 years agoഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ
-
1:13
News60
7 years agoമാർപ്പാപ്പ പട്ടാളം പൊന്തിഫിക്കൽ സ്വിസ് ഗാർഡ്
8 -
1:05
News60
7 years agoനഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്കി മോട്ടോർ വാഹന വകുപ്പ്
2 -
1:31
News60
7 years agoബാഴ്സലോണക്കെതിരെ കളിയ്ക്കാൻ ഇന്ത്യയുടെ കറുത്ത മുത്ത്
-
53:05
The Mel K Show
7 hours agoLive Q&A From Planet Chaos with Mel K 10-15-25
57.5K4 -
LIVE
Cewpins
4 hours agoWorld Wide !WEED Review 🔥smoke sesh🍃420💨!MJ !giveaway
17 watching