Premium Only Content
ക്രെറ്റയ്ക്ക് എതിരാളി എത്തുന്നു
നിസാന്‍ കിക്ക്സ് എസ്യുവി ജനുവരി 22 -ന് വില്‍പ്പനയ്ക്കു വരും.
നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്സ് തലയുയര്‍ത്തുക. ഇന്ത്യയില്‍ എസ്യുവി തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകളുമായി കളംനിറയുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ശ്രേണിയില്‍ ആദ്യമെത്തുന്ന കിക്ക്സ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പിടിവള്ളി നല്‍കും. നേരത്തെ ക്രെറ്റയ്ക്ക് മുമ്പില്‍ നിസാന്‍ ടെറാനോയ്ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. രാജ്യാന്തര വിപണിയിലുള്ള കിക്ക്സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്കാരങ്ങള്‍ ഒരുപാട് എസ്യുവിക്ക് സംഭവിക്കുന്നുണ്ട്.
റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ കിക്ക്സില്‍ അണിനിരക്കും.ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് അവകാശപ്പെടുക.
പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് കമ്പനി നല്‍കുന്നത്.
ഇരു എഞ്ചിന് പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.
ക്രെറ്റയുമായുള്ള മത്സരത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ അഭാവം കിക്ക്സില്‍ നിഴലിക്കുമെന്ന കാര്യമുറപ്പ്. ഇതിനുപുറമെ ഓള് വീല്‍ ഡ്രൈവ് സംവിധാനവും എസ്യുവിയിലില്ല. ഓള് വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് നിസാന്‍ പറയുന്നു.
-
1:33
News60
6 years agoകണ്ണുകൾക്ക് സുരക്ഷയൊരുക്കി ആൻഡ്രോയിഡ് ക്യു
9 -
1:22
News60
7 years agoമെന്‍ ടൂ...പീഡനങ്ങള്‍ തുറന്ന് പറഞ്ഞു പുരുഷന്മാരും
30 -
1:11
News60
7 years agoകെ ടി എം ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിലേക്ക്
11 -
1:01
News60
7 years agoഎഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു
2 -
1:18
News60
7 years agoമോഹന്‍ലാല്‍ പ്രധാനമന്ത്രി ആയാല്‍?
2 -
1:11
News60
7 years agoനിസാന്റെ പുതിയ കിക്ക്സ് എസ്യുവി എത്തുന്നു
-
1:47
News60
7 years agoഎലിപ്പനി: ഭീതി വേണ്ടാ...പ്രതിരോധം അറിയാം
6 -
1:18
News60
7 years agoനവ്യാനുഭാവമായി മേട്ടുപ്പാളയം ഊട്ടി യാത്ര
3 -
11:30
Sideserf Cake Studio
7 hours ago $4.29 earnedHow To Make An EASY Hyperrealistic Turkey Dinner Cake!
27.6K12 -
1:32:57
Jeff Ahern
2 hours ago $8.34 earnedThe Saturday Show with Jeff Ahern
39.7K22