Premium Only Content

സ്ത്രീകളുടെ ചോര ചീന്തുന്ന അതിക്രൂരമായ ആചാരങ്ങൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല
സ്ത്രീയെ ആചാരലംഘനങ്ങളുടെ പ്രതീകമായി മുറവിളികൂട്ടുന്ന ഒരു സമൂഹം നമ്മുട്ട് മുന്നിൽ ഇപ്പോൾ; എന്നാൽ സ്ത്രീ ആയി പിറന്നത് കൊണ്ട് മാത്രം അവൾ ബലിയാടാകേണ്ടി വരുന്ന നിരവധി ആചാരങ്ങൾ ഈ ലോകത്തുണ്ട് . അതിക്രൂരമായ ചില ആചാരങ്ങൾ
സ്ത്രീ ശരീരത്തിനെ ആകർഷകമാക്കുന്നു അവളുടെ ലൈംഗിക അവയവങ്ങൾ ആണ് മാനഭംഗ ശ്രമങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന അന്ത വിശ്വാസത്തിൽ കൗമാരം കടക്കാത്ത പെൺകുട്ടികളെ കടുത്ത ക്രൂരതകള്‍ക്ക് ഇരയാക്കുന്ന ആചാരം . കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും.
മാതാപിതാക്കള്‍ ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് വിചിത്രം
ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കന്‍ ജനത വിശ്വസിക്കുന്നു. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സമാന പ്രാകൃത പീഡനം തുടര്‍ന്നുവരുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കല്ലുകളെയും ഇരുമ്പ് ഉപകരണങ്ങളെയും സ്തന നീക്കത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക. കൗമാരക്കാരികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ ഇത്തരം ഇറുകിയ ബെല്‍റ്റുകള്‍ സ്ഥാപിക്കും. സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.
ആർത്തവ സമയത്തു സ്ത്രീകളെ നിഷ്കരുണം തല്ലുന്ന ആചാരമാണ് മറ്റൊന്ന്
ബ്രസീലിലെ ഉവാവൂപ്സിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ത്രീകളുടെ ആര്‍ത്തവ ചടങ്ങില്‍ അവരെ നഗ്നരായി തെരുവില്‍ കൊണ്ടുവന്ന് മരണം അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയിലാകും വരെ അടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഢനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ പീഡനങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.
പെൺകുട്ടികളുടെ പല്ലിന്റെ മൂർച്ച വരുത്തുന്നതാന് മറ്റൊരു വിചിത്ര ചടങ്ങ്
സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിലാണ് മനുഷ്യാവകാശലംഘനമെന്ന് വിളിക്കാവുന്ന ചേലാകര്‍മ്മം ഇപ്പോഴും നിലനില്ക്കുന്നു
. അവരെ സംബന്ധിച്ചിടത്തോളം ഇത് മതപരവും സാംസ്കാരികപരവുമായ ഒരു ചടങ്ങാണ്. സ്ത്രീയുടെ വിശുദ്ധിയുടെ അടയാളം. അവളുടെ പാതിവ്രത്യം ഉറപ്പാക്കുന്ന ഒന്ന്.
പരമ്പരാഗത ആചാരത്തിന്റെ പേരില്‍ മൂര്‍ച്ചയേറിയ ആയുധത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രാണന് പോകുന്ന വേദന സഹിച്ച് രക്തം ചിന്തിയേ പറ്റൂ. ചേലാകര്‍മ്മത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ഏറ്റവുമധികം ചേലാകര്മ്മങ്ങള് നടക്കുന്ന മാലി, ഗിനിയ, സൊമാലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ കുറേയധികം സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നുവെന്നതാണ് വേദനാജനകം. ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ആചാരങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന സ്ത്രീകൾ
ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല എല്ലാം സഹിച്ച് മൗനം ഭജിക്കുന്ന ചില പെണ്‍ജീവിത കാഴ്ചകള്‍.
-
1:24
News60
6 years ago $0.03 earnedനവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
17 -
1:58
News60
6 years agoപട്ടികയിൽ തെറ്റ് കടന്ന് കൂടിയത് ജാഗ്രത കുറവ് മൂലം
5 -
1:22
News60
6 years agoമെന്‍ ടൂ...പീഡനങ്ങള്‍ തുറന്ന് പറഞ്ഞു പുരുഷന്മാരും
26 -
1:08
News60
6 years ago $0.01 earnedമണ്ഡലകാലത്ത് മലകയറാന്‍ തൃപ്തി ദേശായി
103 -
1:31
News60
6 years agoചെയർമാൻ മാവോ
29 -
1:31
News60
7 years agoഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
1:31
News60
7 years agoവിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല
6 -
1:30
News60
7 years agoRPF proposes three-year penalty for eve-teasing
5 -
LIVE
The Quartering
3 hours agoFat Soldiers BLASTED, Kirk Assassin In Court, JK Rowling Destroys Emma Watson & Crowder Takes Risk
17,502 watching -
LIVE
Awaken With JP
2 hours agoGetting NUTS! FBI Did J6, Comey Indicted, and More! - LIES ep 110
1,008 watching