Premium Only Content
വജ്രക്കലുകളിൽ തീർത്ത നഗരം
കെട്ടിടങ്ങളുടെ കൽച്ചുവരുകൾ പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് തിരിച്ചറിയാം
വജ്രങ്ങൾ കൊണ്ടുള്ള കെട്ടിടങ്ങളുള്ള ഒരു ചെറിയ നഗരം.
ജർമനിയിലെ ബവാറിയ എന്ന സംസ്ഥാനത്തുള്ള ഒരു ചെറിയ നഗരമാണ് നോർഡിലിൻഗെൻ. ഒറ്റ നോട്ടത്തിൽ ജർമനിയിലെ മറ്റു പല നഗരങ്ങളെയുംപോലെ കൽഭിത്തികളും ഓടുകൊണ്ടുള്ള മേൽക്കൂരകളുമുള്ള നിരവധി കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഒരു സാധാരണ നഗരമാണിത്. എന്നാൽ ഇവിടത്തെ കെട്ടിടങ്ങളുടെ കൽചുവരുകൾ ഒരു മൈക്രോസ്കോപ് ഉപയോഗിച്ച് പരിശോധിച്ചാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് നാം നോർഡിലിൻഗെനെ വിളിക്കും. കാരണം ഈ ചുവരുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് 72,000 മൈക്രോസ്കോപിക് വജ്രങ്ങളാണ്. ഏകദേശം 150 ലക്ഷം വർഷം മുന്‍പ് ബഹിരാകാശത്തുനിന്നെത്തിയ ഒരു വലിയ ഉൽക്ക ഈ പ്രദേശത്ത് പതിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. സെക്കൻഡിൽ 15.5 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഈ ഉൽക്കയ്ക്ക് ഒരു കിലോമീറ്ററോളം വിസ്താരവും 300 ലക്ഷം ടണ്‍ ഭാരവും ഉണ്ടായിരുന്നു. ഈ ഉൽക്ക ഭൂമിയിൽ പതിച്ചപ്പോഴുണ്ടായ ഉയർന്ന താപവും മർദവും നിമിത്തം ഉൽക്ക ഉരുകുകയും ഗ്ലാസ്,ക്രിസ്റ്റൽ, വജ്രം എന്നിവ അടങ്ങിയ ഒരുതരം കല്ല് രൂപപ്പെടുകയും ചെയ്തു.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം എഡി 898ൽ ഇവിടെ മനുഷ്യവാസം ആരംഭിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
എന്നാൽ അന്ന് ഇവിടെ എത്തി വീടുവച്ചു താമസിച്ചവർക്ക് തങ്ങൾ ലോകത്ത് ലോകത്ത് ഏറ്റവും അധികം വജ്രസാന്ദ്രതയുള്ള സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു.
ലക്ഷക്കണക്കിന് വജ്രങ്ങൾ ഇവിടെ ചിതറിക്കിടപ്പുണ്ടായിരുന്നെങ്കിലും അവ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമായിരുന്നില്ല. തങ്ങൾ താമസിക്കുന്നത് എന്തൊക്കെയോ പ്രത്യേകയുള്ള കല്ലിന് മുകളിലാണെന്ന് മനസിലാക്കിയ നോർഡിലിൻഗെൻകാർ കെട്ടിടങ്ങൾ പണിയാനും മറ്റും ഈ കല്ലുകൾ ഉപയോഗിച്ചു.
അഗ്നിപർവത സ്ഫോടനത്തിലോ മറ്റോ രൂപപ്പെട്ടതാണ് ഈ കല്ലുകൾ എന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാൽ 1960ലാണ് ഇത് ഒരു ഉൽക്കയാണെന്ന് ലോകം തിരിച്ചറിഞ്ഞത്. കാര്യം ഇത്രയും വജ്രക്കല്ലുകളൊക്കെയുണ്ടെങ്കിലും അവയുടെ വലുപ്പം 0.33മില്ലിമീറ്ററിലും കുറവായതിനാൽ അവയ്ക്ക് വിലയൊന്നും ലഭിക്കില്ല.
അതുകൊണ്ടുതന്നെ തങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് വജ്രമെടുക്കാനോ ഇവിടെ വജ്ര ഖനി തുടങ്ങാനോ ഒന്നും ഇവിടത്തുകാർ മെനക്കെടാറില്ല.
വജ്രത്തിൽ തീർത്ത കെട്ടിടങ്ങളും ഉൽക്കയുമൊക്കെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.
നഗരത്തിനുള്ളില്ലേ എല്ലാ കെട്ടിടങ്ങളും ഇത്തരത്തിൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ചതാണ്. അമേരിക്കൻ ഭൂമി ശാസ്ത്രജ്ഞരായ യൂജിൻ ഷൂ മേക്കറും, എഡ്വേർഡ് കഓസും 1960 ലാണ് ഈ നഗരം സന്ദർശിച്ചത്. നോർഡിലിങിന്റെ ഭൗമശാസ്ത്ര പഠനത്തിനുശേഷം, ഈ ഗർത്തം അഗ്നിപർവ്വതത്തിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഇവർ മനസിലാക്കുകയായിരുന്നു. ഭൂമിക്കടിയിൽ നിന്ന് രൂപം കൊണ്ടവയല്ലെന്നും, മറിച്ച് ഭൂമിക്ക് മുകളിൽ നിന്നും എന്തോ പതിഛത്തിന്റെ ഫലമാണ് ഈ വജ്രങ്ങളും എന്ന് അവർ മനസിലാക്കി. തുടർന്ന് ഇവർ നോർഡിലിങിൽ വന്നു ഇതിനായുള്ള പടനാണ് നടത്തി. അധികം വൈകാതെ തന്നെ ഇവർ ഇത് തെളിയിക്കുകയും ചെയ്തു. നോർഡിലിൻഗെനിലെ പള്ളിയുടെ മതിൽ പരിശോധിച്ചപ്പോൾ ഇവർക്കത് തെളിയിക്കാൻ സാധിച്ചു. സ്കൂൾ പുസ്തകത്തിലൊക്കെയും ഇവ അഗ്നിപർവത സ്ഫോടനം മൂലം ഉണ്ടായതെന്നെന്നു പറഞ്ഞിരുന്നത്. ഈ കണ്ടുപിടിത്തത്തിന് ശേഷം പുസ്തകങ്ങളിൽ ഒക്കെയും ഇത് മാറ്റുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ഒരു പ്രക്രിയ കാണപെടാമെങ്കിലും നോർഡിലിൻഗെന്നിലെ വജ്ര തീവ്രത എടുത്തു പറയേണ്ടതാണ്.
ഇവിടത്തെ പൈൻ കാടുകളും മരങ്ങളും വളരെ ഫല പുഷ്ടിയുള്ളവയാണ്. ഉൽക്കയുടെ പതനം മൂലം മണ്ണിലുണ്ടായ മാറ്റങ്ങൾ ഇവിടത്തെ ജീവജാലങ്ങളിലും കാണാം. ഇവിടെ പതിച്ച ഉൽക്ക തികച്ചും വ്യത്യസ്തമായുള്ളതാണ്. അപ്പോളോ 14 , 16 ലെ ബഹിരാകാശ യാത്രികർ നോർഡിലിൻഗെന്നിൽ വന്ന് പഠനം നടത്തിയിരുന്നു. ഏതു തരം കല്ലുകളെയാണ് തങ്ങൾ ബഹിരാകാശത്ത് കണ്ടുപിടിക്കേണ്ടതെന്നും, അതിൽ ഏതു ഭൂമിയിലേക്ക് കൊണ്ട് വരാമെന്നും നോക്കാനായിരുന്നു അത്രേ ഇവർ നോർഡിലിൻഗെന്നിൽ വന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയിൽ നിന്നും, നാസയിൽ നിന്നും പല ബഹിരാകാശ യാത്രക്കാരും ഈ നഗരത്തിൽ പഠനത്തിനായി എത്താറുണ്ട്.ഇവിടത്തെ ജനങ്ങൾക്ക് വജ്രം കൊണ്ട് നിർമിച്ച നോർഡിലിൻഗെന്നിൽ ജീവിക്കുന്നതിൽ ഒരു പുതുമയും ഇവർക്കില്ല.
-
1:08
News60
7 years ago $0.01 earnedരാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ
37 -
1:05
News60
7 years agoആദ്യ ചാണകമുക്ത നഗരം ; ജംഷേദ്പുര്‍
-
1:41
News60
7 years agoടിപ്പുവിന്റെയും പോരാട്ട വീര്യങ്ങള്‍ ഉറങ്ങുന്ന മണ്ണ്
24 -
LIVE
Amish Zaku
5 hours agoRumble Spartans November Event
52 watching -
LIVE
iCheapshot
9 hours ago $0.14 earnedARC Raiders With @ZWOGs | BO7 Later Today!?
58 watching -
13:10:15
LFA TV
1 day agoLIVE & BREAKING NEWS! | FRIDAY 11/14/25
185K26 -
LIVE
VapinGamers
1 hour agoFortnite - Simpsons, Guns, and Wins with BrianZGame - !rumbot !music
60 watching -
LIVE
OhHiMark1776
21 hours ago🟢11-14-25 ||||| Halo Multiplayer Rumble: No. 20 ||||| Halo MCC (2019)
23 watching -
52:33
MattMorseTV
3 hours ago $9.59 earned🔴Vance just TOOK THE REIGNS. 🔴
21K38 -
LIVE
The Sufari Hub
1 hour ago🔴BLACK OPS 7 ZOMBIES - IS IT GOOD? - HIGH ROUND?
13 watching