Premium Only Content
ചന്ദ്രനിൽ വിത്ത് മുളപ്പിച്ച് ചൈന
ജനുവരി 3ന് ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്
ചന്ദ്ര ദൗത്യം ചാംഗ് ഇ-4ന്റെ പേടകത്തില്‍ എത്തിച്ച വിത്ത് ചന്ദ്രനില്‍ മുളപ്പിച്ചിരിക്കുകയാണ് ചൈന
വിത്ത് മുളച്ചതായി ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന് പറയുന്നു. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം നടത്തുന്ന ആദ്യ ചന്ദ്ര ദൌത്യമാണ് ചാംഗ് ഇ-4. ജനുവരി മൂന്നിനാണ് ചൈനീസ് ചന്ദ്രദൌത്യ വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിയത്.ചന്ദ്രന്റെ ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ ബയോളിജിക്കല്‍ പ്രവര്‍ത്തനമാണ് ഈ വിത്തുകള്‍ മുളച്ചത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെടി വളര്‍ന്നിട്ടുണ്ടെങ്കില്‍ കൃത്രിമ ജൈവിക അവസ്ഥയില്‍ ഒരു വിത്ത് ചന്ദ്രനില്‍ വിടരുന്നത് ആദ്യമായാണ്. ദീര്‍ഘകാല പദ്ധതികളില്‍ പുതിയ സംഭവം ഗുണകരമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.ജനുവരി 3ന് ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക.
ചൈനീസ് നാഷണല്‍ സ്പൈസ് അഡ്മിനിസ്ട്രേഷന് (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്.
വലിയ ഗര്‍ത്തങ്ങളും, കുഴികളും പര്‍വ്വതങ്ങളും ഉള്ള ഈ പ്രദേശം റോവറിനു വെല്ലുവിളിയാകും എന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. എന്നാല്‍ ചന്ദ്രനില്‍ ഒരു വിധം എല്ലാ ബഹിരാകാശ ശക്തികളും ഇതുവരെ പരിവേഷണം നടത്തിയെന്നതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടിയാണ് ചൈന ഈ പ്രദേശത്ത് വാഹനം ഇറക്കിയത്.ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ട ഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി.
ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.
ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.
-
1:34
News60
6 years ago"ബോംബുകളുടെ മാതാവ്" വികസിപ്പിച്ച് ചൈന
-
1:09
News60
6 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:46
News60
6 years agoഗാലക്സി എസ്10 ഫെബ്രുവരി 20ന്
-
1:48
News60
6 years agoചന്ദ്രനില്‍ ഖനനം 2025 ല്‍ നടത്താനൊരുങ്ങി യൂറോപ്പ്
-
1:31
News60
7 years agoചെയർമാൻ മാവോ
29 -
LIVE
Mally_Mouse
1 day ago🔥🍺Spicy HYDRATE Saturday!🍺🔥-- Let's Play: Cuff Bust
1,072 watching -
LIVE
GritsGG
1 hour ago#1 Most Warzone Wins 4000+!
342 watching -
LIVE
SavageJayGatsby
8 hours ago🔥🌶 Spicy Saturday – Cuff Bust Chaos! 🌶 🔥
641 watching -
58:35
WanderingWithWine
4 days ago $1.17 earnedLive in FLORENCE ITALY for €80k? | 6 Houses For Sale in Italy
2.32K2 -
LIVE
Live From The Casita
1 hour agoLive Music Jam
34 watching