Premium Only Content

ചരിത്രത്തിലാദ്യമായി ട്രാൻസ് നർത്തകിക്ക് പദ്മ പുരസ്കാരം
ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു
ഭരതനാട്യം നർത്തകി നടരാജാണ് പത്മ അവാർഡ് നേടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ട്രാൻസ് നർത്തകിക്ക് അവാർഡ് ലഭിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്സ്വുമണായ നര്‍ത്തകി നടരാജയുടെ ജന്മസ്ഥലം . പത്മ പുരസ്കാരമെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നർത്തകിയുടെ ചുവടുവെയ്പ്പ് എളുപ്പമായിരുന്നില്ല.ട്രാൻസ് വ്യക്തിതം തിരിച്ചറിഞ്ഞതോടെ ചെറുപ്രായത്തിൽ തന്നെ നടരാജ് വീട് വിട്ടു.പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം നടരാജ് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണയും അവഹേളനങ്ങളും മാത്രം . നൃത്തങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ കിട്ടിയ സമ്മാനങ്ങൾ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ. ഒടുവിൽ വീട്ടുകാർ അറിഞ്ഞു. പിന്നെ അവിടെ തുടരാൻ കഴിയാതായി. ഇതേ അവസ്ഥ അനുഭവിക്കുന്ന സുഹൃത്ത് ശക്തിക്കൊപ്പം വീടുവിട്ട് നൃത്തം പഠിക്കാൻ പോയതാണ് നടരാജിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്.പ്രശസ്ത നർത്തകി വൈജയന്തിമാലയുടെ ഗുരുവായ കെ.പി കിട്ടപ്പപ്പിള്ളയെ സമീപിച്ച് സ്ത്രീയായി കരുതി നൃത്തം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. ഭിന്നലിംഗക്കാരിയായതിനാൽ ആട്ടിയോടിക്കുമെന്നാണ് കരുതിയത്. എന്നാൽ കിട്ടപ്പപ്പിള്ള നടരാജിനെ ശിഷ്യയായി സ്വീകരിച്ചു . അങ്ങനെ നടരാജ് നർത്തകി നടരാജായി. അദ്ദേഹം നടരാജിനെ ശിഷ്യയായി സ്വീകരിച്ചെങ്കിലും സമൂഹം എതിരായിരുന്നു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു.പരിഹാസങ്ങളും അവഹേളനങ്ങളും നിരവധിയായിരുന്നു. എന്നാൽ ഇതിനെയെല്ലാം തൃണവർഗണിച്ചാണ് നർത്തകി നൃത്തജീവിതം തുടങ്ങിയത്. ആറാമത്തെ വയസുമുതൽ നൃത്തം അഭ്യസിച്ച് വരുന്നു.സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നാണ് നർത്തകി ഒരു അഭിമുഖത്തിൽ പറഞ്ഞത്.പതിനാലു വർഷം ഗുരുവിന്റെ വീട്ടിൽ തന്നെ താമസിച്ചു പഠിച്ചു. തഞ്ചാവൂരിന്റെ സ്വന്തം നായകി ഭാവ നൃത്ത പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയായി. മധുരയിൽ നർത്തകി നൃത്യ കലാലയ നൃത്ത വിദ്യാലയം സ്ഥാപിച്ചു .ചെന്നൈയിൽ വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ് എന്ന വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിന് അമേരിക്കയിലും ഇംഗ്ലണ്ടിലും കാനഡയിലും ശാഖകളുമുണ്ട്.വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.നായകി ഭാവ പാരമ്പര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്.തമിഴ്നാട് സർക്കാരിന്റെ കലൈമണി പരുസ്കാരം സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.പെരിയാർ മണിയമ്മൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രം പദ്മശ്രീയും നൽകി അവരുടെ കഴിവുകൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തിന് അഭിമാനമായി നർത്തകി നടരാജ് മാറുമ്പോൾ തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് ഉറക്കെപ്പറയാൻ അത് ഒരു സമൂഹത്തിന് കരുത്താവുകയാണ്.പതിനഞ്ചോളം വിദേശരാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്, 54 വയസുകാരിയായ നർത്തകി.കാവാലം നാരായണപണിക്കരുടെയും ഇരയിമ്മൻതമ്പിയുടെയും കാവ്യങ്ങൾ ഭരതനാട്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആലായാൽ തറ വേണം. എന്ന ഗാനത്തിന്റെ ഭരതനാട്യ രൂപം നിരവധി വേദികളിൽ ആടിയിട്ടുണ്ട്.തഞ്ചാവൂർ നായകിഭാവത്തിലുള്ള ഭരതനാട്യത്തിമാണ് നർത്തകി നടരാജ് ആടുന്നത്.
-
1:05
News60
6 years agoമോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
2 -
1:11
News60
6 years agoകേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
18 -
1:09
News60
6 years agoമാന്‍ ബുക്കര്‍ പുരസ്കാരം അന്നാ ബേണ്‍സിന്
5 -
0:58
News60
6 years agoഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
2 -
LIVE
LFA TV
11 hours agoBREAKING NEWS ALL DAY! | MONDAY 9/29/25
7,105 watching -
JULIE GREEN MINISTRIES
2 hours agoTHE TABLES HAVE TURNED
32.9K103 -
LIVE
The Bubba Army
2 days agoMichigan Church Attack, 4 DEAD 8 WOUNDED - Bubba the Love Sponge® Show | 9/29/25
3,214 watching -
BEK TV
2 days agoTrent Loos in the Morning - 9/29/2025
3.06K3 -
18:09
Forrest Galante
11 hours agoI Survived 24 Hours In The World's Deadliest Jungle
37.7K12 -
25:31
MattMorseTV
16 hours ago $28.25 earned🔴We just got THE MOTIVE.🔴
48.4K188