Premium Only Content
അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും <a hഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുറഫാല് ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രംഒഴിവാക്കി നല്‍കിയത്. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും;പ്രതിരോധത്തിലായിക്കിയിരിക്കുകയാണ്.ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.;അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും;പ്രതിരോധത്തിലായിക്കിയിരിക്കുകയാണ്.റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കിയത്. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരവും സുപ്രീം കോടതിയെ അറിയിച്ചില്ല.അതേ സമയം റഫാല്‍ യുദ്ധ വിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. തുടര്‍ന്ന് ഏത് നിമിഷവും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വെയ്ക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും.എന്നാല്‍ സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനൊപ്പം സര്‍ക്കാരിനും സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കും. രാഷ്ട്രപതി ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.സൈന്യത്തിനായി സമീപകാലത്ത് നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുക. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യുദ്ധവിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്കിയ വിയോജനക്കുറിപ്പ് പുറത്തുവന്നതടക്കം പുതിയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത്.
-
3:36
anweshanam
6 years agoപാലക്കാട് രണ്ടുപേര്‍ക്ക് വെട്ടേറ്റു; പത്തനംതിട്ട ശാന്തമാകുന്നു
1 -
1:05
News60
6 years agoറഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
7 -
1:42
News60
6 years agoദേശീയ പണിമുടക്ക്: , കടകൾ അടപ്പിക്കില്ല
1 -
0:58
News60
7 years agoഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
4 -
0:50
News60
7 years agoമൃതദേഹങ്ങള്‍ നാട്ടിലേക്ക്; നിരക്ക് വര്‍ധനവ് പിന്‍വലിച്ചു
8 -
0:52
anweshanam
7 years agoഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
24 -
7:53:09
Dr Disrespect
14 hours ago🔴LIVE - DR DISRESPECT - TARKOV 1.0 - THE VIOLENCE EVOLVES
111K7 -
1:40:19
The White House
12 hours agoPresident Trump Delivers Remarks on the Economy
51.1K29 -
1:41:33
megimu32
8 hours agoON THE SUBJECT: ULTIMATE 90s Kids’ Christmas List!
14.7K12 -
6:53:33
SilverFox
15 hours ago🔴LIVE - First Time Playing Resident Evil 4 - Part 2 - Come Thru
13K3