Premium Only Content

മാന്‍ ബുക്കര്‍ പുരസ്കാരം അന്നാ ബേണ്‍സിന്
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്
. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്‍ക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് തന്നെക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'പേരില്ലാത്ത' നഗരത്തില്‍ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്. ലണ്ടനിലെ ഗൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടന്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി മാന്‍ ബുക്കര്‍ പുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. 1969ലാണ് ബുക്കര്‍ പുരസ്കാരം നല്കിത്തുടങ്ങിയത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനില്‍ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
-
3:14
News60
6 years agoചരിത്രത്തിലാദ്യമായി ട്രാൻസ് നർത്തകിക്ക് പദ്മ പുരസ്കാരം
7 -
1:05
News60
6 years agoമോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍
2 -
1:11
News60
6 years agoകേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
18 -
0:58
News60
6 years agoഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
2 -
1:18
News60
6 years agoസൂപ്പർ മാരിയോയുടെ യഥാർത്ഥ മാരിയോ മരിച്ചു
1 -
3:05:38
StevieTLIVE
5 hours agoWarzone Wins ALL Night w/ GloryJean
28.6K1 -
3:22:50
Laura Loomer
9 hours agoEP146: Loomer EXPOSES Big Tech's Complicity With Anti-ICE Violence
49K18 -
31:39
Standpoint with Gabe Groisman
1 day ago“Most People Have NO IDEA What Isolationism could do to America” Rep Rich McCormick Joins Standpoint
26.1K4 -
2:34:31
MissesMaam
7 hours ago75% DONE WITH PERFECTION!!! | Stardew Co-Op 💚✨
23.1K3 -
4:52:09
Clenzd Gaming
6 hours ago $1.22 earnedThe Return
17.9K2